മതംമാറിയ വ്യക്തികള്‍ക്ക് ഔദ്യോഗിക രേഖകളില്‍ മതം, പേര് എന്നിവ മാറ്റാന്‍ മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല

തിരുവനന്തപുരം: മതംമാറിയ വ്യക്തികള്‍ക്ക് ഔദ്യോഗിക രേഖകളില്‍ മതം, പേര് എന്നിവ മാറ്റാനും അപേക്ഷകള്‍ നല്‍കാനും ഗസറ്റില്‍ പ്രസിദ്ധപ്പെടുത്താനും മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. ഹൈകോടതിയുടെ 2018 ജനുവരി 15ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മതം, പേര് എന്നിവ മാറുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നും മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ മാറ്റാനുള്ള അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണമെന്നുമാണ് കോടതിയുത്തരവ്. സംശയമുണ്ടെങ്കില്‍ തഹസില്‍ദാര്‍ വഴി അന്വേഷണം നടത്താം. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നത് മൗലികാവകാശമായതിനാല്‍ മതംമാറിയ വ്യക്തികള്‍ ഔദ്യോഗിക രേഖകളില്‍ മതം, പേര് എന്നിവയില്‍ മാറ്റം വരുത്താന്‍ മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →