തിരുവനന്തപുരം: കേരളത്തിൽ 702 പേർക്ക് കൂടി തിങ്കളാഴ്ച (27-07-2020) കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും 161 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നും 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 70പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നും 68 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 59 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 41 പേർക്കും, തൃശൂർ ജില്ലയിൽ നിന്നും 40 പേർക്കും, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നിന്നും 38 പേർക്കുവീതവും, ആലപ്പുഴ ജില്ലയിൽ നിന്നും 30 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 22 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നും 17 പേർക്കുവീതവും, എറണാകുളം ജില്ലയിൽ നിന്നും 15 പേർക്കുമാണ് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 75 പേർ വിദേശത്ത് നിന്നും 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 745 പേരുടെപരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നും 150 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 88 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നും 69 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നും 65 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 57 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 53 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നും 49 പേരുടെവീതവും, തൃശൂർ ജില്ലയിൽ നിന്നും 45 പേരുടെയും,കോഴിക്കോട് ജില്ലയിൽ നിന്നും 41 പേരുടെയും, കണ്ണൂർ ജില്ലയിൽ 32 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 25 പേരുടെയും. കോട്ടയം ജില്ലയിൽ 13 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 9 പേരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 9609 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

കാസര്‍ക്കോഡ് ഇതുവരെ കോവിഡ് ബാധിച്ചവര്‍ 1475 പേരാണ്. 784 പേര്‍ രോഗവിമുക്തരായി. 687പേര്‍ ചികിത്സയിലാണ്. 4 മരണമാണ് ഈ ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.
കണ്ണൂരില്‍ കോവിഡ് ബാധിച്ചവര്‍ 1249 പേരാണ്. 816 പേര്‍ രോഗവിമുക്തരായി. 426 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 7 ആണ്.
വയനാട് കോവിഡ് ബാധിച്ചവര്‍ 402 പേരാണ്. 246 പേര്‍ രോഗവിമുക്തരായി. 155 പേരാണ് ചികിത്സയിലുള്ളത്. ഒരാളാണ് ഇതുവരെ മരിച്ചിട്ടുള്ളത്.
കോഴിക്കോട് കോവിഡ് ബാധിച്ചവര്‍ 1204 പേരാണ്. 573പേര്‍ രോഗവിമുക്തരായി. 624പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 6 ആണ്.
മലപ്പുറം കോവിഡ് ബാധിച്ചവര്‍ 1753പേരാണ്. 1227 പേര്‍ രോഗവിമുക്തരായി. 520 പേരാണ് ചികിത്സയിലുള്ളത്. ആകെ 6 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
പാലക്കാട് കോവിഡ് ബാധിച്ചവര്‍ 1489പേരാണ്. 1069 പേര്‍ രോഗവിമുക്തരായി. 417 പേരാണ് ചികിത്സയിലുള്ളത്. ആകെ 2 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
തൃശ്ശൂരില്‍ കോവിഡ് ബാധിച്ചവര്‍ 1174 പേരാണ്. 750 പേര്‍ രോഗവിമുക്തരായി. 417 പേരാണ് ചികിത്സയിലുള്ളത്. ആകെ 7 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
എറണാകുളത്ത് കോവിഡ് ബാധിച്ചവര്‍ 1174 പേരാണ്. 771 പേര്‍ രോഗവിമുക്തരായി. 765 പേരാണ് ചികിത്സയിലുള്ളത്. ആകെ 7 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
ഇടുക്കിയില്‍ കോവിഡ് ബാധിച്ചവര്‍ 698 പേരാണ്. 311 പേര്‍ രോഗവിമുക്തരായി. 385 പേരാണ് ചികിത്സയിലുള്ളത്. ആകെ 2 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
കോട്ടയത്ത് കോവിഡ് ബാധിച്ചവര്‍ 932 പേരാണ്. 483 പേര്‍ രോഗവിമുക്തരായി. 448 പേരാണ് ചികിത്സയിലുള്ളത്. ആകെ ഒരാളാണ് മരണപ്പെട്ടിട്ടുള്ളത്.
ആലപ്പുഴയില്‍ കോവിഡ് ബാധിച്ചവര്‍ 1512 പേരാണ്. 822 പേര്‍ രോഗവിമുക്തരായി. 685 പേരാണ് ചികിത്സയിലുള്ളത്. ആകെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
കൊല്ലം കോവിഡ് ബാധിച്ചവര്‍ 1491 പേരാണ്. 642 പേര്‍ രോഗവിമുക്തരായി. 844 പേരാണ് ചികിത്സയിലുള്ളത്. ആകെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ചവര്‍ 1136 പേരാണ്. 747 പേര്‍ രോഗവിമുക്തരായി. 386 പേരാണ് ചികിത്സയിലുള്ളത്. ആകെ ഒരാളാണ് മരണപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചവര്‍ 3668 പേരാണ്. 804 പേര്‍ രോഗവിമുക്തരായി. 2850 പേരാണ് ചികിത്സയിലുള്ളത്. ആകെ 11 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6452/Covid-daily-report-.html

