തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മാത്രമൊതുങ്ങുന്ന ഇന്റേണല്‍ നെറ്റ്‌വര്‍ക്കിലാണ് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. സെക്രട്ടേറിയറ്റിലെ പൊതുവായ സിസിടിവിയുമായി ഇതിനു ബന്ധമില്ല.
ഏപ്രില്‍ 16നാണ് ഇടിമിന്നലില്‍ നെറ്റ്‌വര്‍ക്കിന്റെ സ്വിച്ച് കേടായത്. ഇത് നന്നാക്കാന്‍ പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുകയാണ് പൊതുഭരണ (ഹൗസ് കീപ്പിങ്) വകുപ്പില്‍ നിന്ന് അനുവദിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി അറ്റകുറ്റപ്പണി നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

