സ്വർണക്കള്ളക്കടത്തു കേസില്‍ ദേശീയഅന്വേഷണ ഏജന്‍സി എം ശിവശങ്കറിനെ 5 മണിക്കൂർ ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ ഐ എ 5 മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. ശിവശങ്കര്‍ സ്വകാര്യവാഹനത്തില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ വിദേശബന്ധം, സരിത്തിന്റേയും സ്വപ്‌നയുടേയും കൂടെയുണ്ടായ വിദേശയാത്ര, ഇതില്‍ ഉണ്ടായ ബന്ധങ്ങള്‍ റമീസ്, ഫൈസല്‍ ഫരീദ് എന്നവരുമായുള്ള ബന്ധം, ഹെദര്‍ ഫ്ളാറ്റില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയപ്പോള്‍ ശിവശങ്കറിന്റെ മൊബൈല്‍ ടവര്‍ അവിടെയായതിനെ കുറിച്ച്, ആ ഗൂഢാലോചനയെ കുറിച്ച്, അരുണ്‍ബാലകൃഷ്ണന്റെ മൊഴിയെ കുറിച്ചുള്ള പ്രതികരണം, സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന സരിത്തിന്റെ മൊഴിയെ കുറിച്ചുള്ള പ്രതികരണം എന്നീ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകാനാണ് എന്‍ ഐ എ വ്യാഴാഴ്ച, 23-07-20ന് എം ശിവശങ്കറിനെ ചോദ്യം ചെയ്തത്. കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ ലഭിക്കാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് സൂചന. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ട് ചീഫ്സെക്രട്ടറയ്ക്ക് കത്തെഴുതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →