കൊറോണ പകരുന്നത് ഏറെയും വീടിനുള്ളില്‍വച്ചെന്ന് പഠനം

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്ന വിധമാണ്. രോഗികളുടെ എണ്ണം കുറയ്ക്കാനായി ആളുകള്‍ പരമാവധി വീടുകളില്‍തന്നെ കഴിയുന്നു. എന്നാല്‍, ഇതുകൊണ്ട് രോഗം പടരുന്നത് പൂര്‍ണമായി തടയാനാവുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിനകത്ത് കഴിയുമ്പോഴും പൂര്‍ണമായും നാം സുരക്ഷിതരല്ല. പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠനം നടത്തുന്ന ദക്ഷിണ കൊറിയയിലെ ഒരുസംഘം ഗവേഷകരാണ് ഇത് പറയുന്നത്.

രോഗം വരാതിരിക്കാന്‍ ആളുകള്‍ പരമാവധി വീട്ടിനകത്തുതന്നെ കഴിയുമ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരില്‍ രോഗാണുബാധയുണ്ടായാല്‍ തിരികെ വീട്ടിലെത്തുമ്പോള്‍ സമ്പര്‍ക്കം മൂലം മറ്റുള്ളവരിലേക്കും പടരാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള രോഗാണു വ്യാപനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍ക്കുംതന്നെ കഴിഞ്ഞെന്നുവരില്ല. നൂറില്‍ രണ്ടുപേര്‍ക്ക് പുറത്തുനിന്ന് രോഗാണുബാധ ഉണ്ടാവുമ്പോള്‍ പത്തില്‍ ഒരാള്‍ക്ക് വീട്ടില്‍നിന്നുതന്നെ അത് സംഭവിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.

വീട്ടിനകത്ത് രോഗം പകര്‍ന്നുകിട്ടുന്നവരില്‍ പ്രായവും വലിയൊരു ഘടകമാണ്. കൗമാരക്കാര്‍ക്കും 60 കഴിഞ്ഞവര്‍ക്കുമാണ് രോഗം അധികവും പകരുന്നത്. ഇവരാണല്ലോ മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവര്‍ ഏറിയ പങ്കും. അതുപോലെ ചെറിയ കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാവുന്നില്ലെന്നും പഠനം പറയുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകസംഘം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →