ഓണക്കാലത്ത് 88 ലക്ഷം പേര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ്  (പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക്) കിറ്റിലുണ്ടാവുക. ആഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. മതിയായ അളവില്‍ റേഷന്‍ ധാന്യവിഹിതം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് ആഗസ്റ്റില്‍ പത്തുകിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6336/free-food-kit-for-ration-card-holders-in-onam-season-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →