കൊച്ചി: സ്വപ്ന സുരേഷിന്റെ ബാങ്കുകളിലും ലോക്കറുകളിലുമായി പണവും സ്വർണവും അടക്കം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. റമീസ് ആണ് മുഖ്യപ്രതി. ഇയാളെ ദേശീയ അന്വേഷണ ഏജൻസി കേസിൽ പ്രതി ആക്കിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായർ സരിത് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് അന്വേഷണങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് സ്വർണക്കടത്ത് ആസൂത്രകൻ റമീസ് ആണെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.
റമീസ് തനിക്കുവേണ്ടി കൂടുതൽ സ്വർണം കടത്തി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നതായി സന്ദീപും സ്വപ്നയും മൊഴിനൽകിയിട്ടുണ്ട്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചായിരുന്നു സ്വർണ്ണക്കള്ളക്കടത്ത് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. സ്വപ്ന സുരേഷിൻറെ ടെലഗ്രാം അക്കൗണ്ടിൽനിന്ന് സന്ദേശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ അവ വീണ്ടെടുത്തു. കൂടുതൽ ആളുകളെ പറ്റി അന്വേഷണത്തിലൂടെ വെളിപ്പെടുവാനുണ്ട്. പ്രതികളിൽ നിന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുവാനും കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രതികളുമായി പോയി അന്വേഷണം പൂർത്തീകരിക്കുവാനും ഉണ്ട്. പ്രതികളെ റിമാൻഡിൽ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ അപേക്ഷയിൽ ദേശീയ അന്വേഷണ ഏജൻസി കോടതിയോട് അഭ്യർത്ഥിച്ചു. കോടതിയിൽ നാലുദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ പ്രതികളെ നൽകി.
കെ ടി റമീസിനെ വൈകാതെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യും. ഇപ്പോൾ കസ്റ്റംസ് കേസിലാണ് ആണ് അയാൾ പിടിയിൽ ഉള്ളത്. യുഎഇ കോൺസുലേറ്റിന്റെ വ്യാജ സീൽ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തിരുവനന്തപുരത്ത് നടന്നു. സീൽ നിർമ്മിച്ചുകൊടുത്ത സ്ഥാപനത്തിൽ പ്രതികളുമായി എൻഐഎ സംഘം എത്തി തെളിവെടുത്തു.
പള്ളിതോട്ടിലെ വ്യവസായി കിരൺ മാർഷൽ മാധ്യമപ്രവർത്തകർക്ക് മുമ്പിൽ തൻറെ നിരപരാധിത്വം വിശദീകരിച്ചുകൊണ്ട് എത്തി. പ്രതികളിൽ ആരുമായും മുൻ പരിചയം പോലുമില്ല. ബാംഗ്ലൂരിലേക്ക് രക്ഷപ്പെടുന്നതിന് മുമ്പേ സ്വപ്ന സുരേഷ് തൻറെ വീട്ടിൽ എത്തിയതായി ഉള്ള പ്രചരണങ്ങൾ വാസ്തവവിരുദ്ധമാണ്. ഇവരുമായി യാതൊരുവിധ ബന്ധങ്ങളും ഇല്ല. ഒരിക്കൽപോലും കണ്ടിട്ടുപോലുമില്ല. കിരൺ മാർഷൽ വിശദീകരിച്ചു.
കോൺസുലേറ്റ് ജനറൽ ഗൺമാൻ ജയഘോഷിന് സ്വർണ്ണകള്ളക്കടത്ത് സംഘവുമായുള്ള ബന്ധത്തെ കുറിച്ചുള്ള അവ്യക്തത തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസിയുടെ തെളിവെടുപ്പുകൾ ഇയാളിലേക്ക് എത്തും.