ന്യൂ സൗത്ത് വെയില്‍സ് : ഓസ്ട്രേലിയയില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ അപ്രതീക്ഷിതമായി മൈതാനിയിലെത്തി, ചാടി കളിച്ച് കംഗാരുക്കള്‍. ന്യൂ സൗത്ത് വെയില്‍സില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ആണ് രണ്ട് കംഗാരുക്കള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. വീഡിയോയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നടന്ന പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത് കംഗാരുക്കളുടെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗിന്റെ(എഎഫ്എല്‍) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വയ്ക്കുകയായിരുന്നു. കാല് പന്ത് കളി തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ സന്തോഷം കൊണ്ട് ചാടി കളിക്കുന്നുവെന്ന കുറിപ്പോടെയാണ് ഈ ചിത്രം അവര്‍ പങ്ക് വച്ചത്.
കംഗാാരുക്കളെ ആവേശത്തോടെയാണ് കളിക്കാരും ആരാധകരും വരവേറ്റിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ലക്ഷകണക്കിന് പേരാണ് ഇതുവരെ കണ്ടത്. 2018ല്‍ കാന്‍ബറയില്‍ നടന്ന വനിതാ ഫുട്ബോള്‍ മത്സരത്തിനിടെയും കംഗാരുക്കള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയിരുന്നു.

