പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു.

കോട്ടയം: പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. 72 വയസായിരുന്നു . വെള്ളൂർ സ്വദേശിയാണ്. കോട്ടയത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ചയായിരുന്നു . വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

മനോരമ, മംഗളം എന്നീ ആഴ്ചപതിപ്പുകളിലുടെ ജനപ്രിയ കഥകളെഴുതി ശ്രദ്ധേയനായ വ്യക്തിയാണ് സുധാകർ . പി. നായർ എന്ന സുധാകർ മംഗളോദയം. പി. പത്മരാജന്റെ കരിയിലക്കാറ്റ് പോലെ, വസന്തസേന, നന്ദിനി ഓപ്പോൾ, കളിയൂഞ്ഞാൽ എന്നീ സിനിമകളുടെ കഥ സുധാകർ മംഗളോദയത്തിന്റെതാണ്. ചിറ്റ, ചാരുലത , നീലക്കടമ്പ്, സുമംഗലി, പാദസരം, വെളുത്ത ചെമ്പരത്തി, അവൾ, കുടുംബം, ഇവൾ നന്ദനയുടെ മകൾ, താലി എന്നിവയാണ് പ്രധാനപ്പെട്ട ജനകീയ നോവലുകൾ. ശനിയാഴ്ച രാവിലെ 10 ന് കോട്ടയത്തെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →