യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍

തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ ഗണ്‍മാനെ കയ്യിലെ ഞരമ്പ് മുറിച്ച് ആക്കുളത്തെ വീടിനു സമീപം പറമ്പിലാണ് കിടക്കുന്നത് കണ്ടത്. സ്‌കൂട്ടറില്‍ അതു വഴി കടന്നുപോയ ഒരു പ്രദേശവാസിലുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. തുമ്പ പോലീസെത്തി ജയ്‌ഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അറ്റാഷെ തിരിച്ചുപോയതിനെ തുടര്‍ന്ന് പോലീസ് ക്യാമ്പിലെ പോലീസുകാര്‍ ജയ്‌ഘോഷിനെ കൂട്ടിക്കൊണ്ടുപോയി പിസ്‌തോള്‍ സറണ്ടര്‍ ചെയ്യിക്കുകയായിരുന്നു. പിസ്‌തോള്‍ തിരികെ നല്‍കാന്‍ ജയ്‌ഘോഷ് വിസമ്മതിച്ചിരുന്നു. തിരിച്ചു കൊടുത്തതിനുശേഷം മാനസികനില തെറ്റിയ നിലയിലായിരുന്നു ജയ്‌ഘോഷ്. പോലീസുകാര്‍ ഇദ്ദേഹത്തെ തുമ്പയിലുള്ള ഭാര്യ വീട്ടിലെത്തിട്ടു. വ്യാഴാഴ്ച വൈകീട്ട് ആരുടേയോ ഫോണ്‍ വന്നു. ഫോണെടുത്ത് പുറത്തു പോയതിനു ശേഷം അജയ്‌ഘോഷിനെ കാണാതെയായി. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരച്ചിലാരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആക്കുളത്തെ വീടിനടുത്തുള്ള കാടു പിടിച്ച സ്ഥലത്ത് കയ്യുടെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →