തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച (18-07-2020) -ന് ഒരു വയസ്സായ പെൺകുട്ടി ഉൾപ്പെടെ 21 പേർക്ക് കൊറോണ .

തൃശൂർ: തൃശൂർ ജില്ലയിൽ ശനിയാഴ്ച(18-07-2020) 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗവിമുക്തരായി. രോഗം ബാധിച്ചവരിൽ ഒരു വയസ്സായ പെൺകുട്ടിയും ഉൾപ്പെടും. ഏഴു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 763 ആയി. 479 രോഗ വിമുക്തരായി. ശനിയാഴ്ച മാത്രം 38 പേരാണ് കൊറോണ സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 791 പേര് നിരീക്ഷണത്തിൽ ആക്കി .റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ആയി 371 പേര് സ്ക്രീൻ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →