റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ശനിയാഴ്ച (18/07/2020) 593 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 364 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു

July 18, 2020 - 11:28 pm

തിരുവനന്തപുരം: കേരളത്തിൽ 593 പേർക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 173 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 53 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 44 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 42 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള 28 പേർക്ക് വീതവും, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 26 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 21 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 16 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 116 പേർ വിദേശത്ത് നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 204 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണുർ ജില്ലയിൽ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 26 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 18 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 11 പേരുടെയും, കാസർഗോഡ്, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6245/Covid-daily-report-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *