മന്ത്രിയുടെ മകനെതിരേ കര്‍ശന നിലപാടെടുത്ത വനിതാ കോണ്‍സ്റ്റബിള്‍ സേന വിടുന്നു

സൂറത്ത്: മന്ത്രിയുടെ മകന്‍ നിയമലംഘനം കാട്ടിയപ്പോള്‍ കര്‍ശന നടപടി സ്വീകരിച്ച വനിതാ കോണ്‍സ്റ്റബിള്‍ രാജി പ്രഖ്യാപിച്ചു. സുറത്തിലെ കോണ്‍സ്റ്റബിള്‍ സുനിത യാദവ് ആണ് രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. നിയമലംഘനം നടത്തിയ മന്ത്രിപുത്രനോട് ഒരു വിട്ടുവീഴ്ചയും കാണിക്കാതിരുന്ന സുനിതയെ സമൂഹമാധ്യമങ്ങള്‍ ഏറെ പ്രശംസിച്ചിരുന്നു.

ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൊവിഡ് മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് സൂറത്തിലൂടെ യാത്രചെയ്ത ഗുജറാത്തിലെ മന്ത്രിയുടെ മകനെയും സംഘത്തെയും സുനിത അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അവര്‍ ജാമ്യത്തിലിറങ്ങി.

ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരില്‍നിന്ന് വേണ്ടത്ര പിന്തുണ കേസില്‍ തനിക്കു ലഭിച്ചില്ലെന്ന് സുനിത മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും കേസിന്റെ അന്വേഷണം നടക്കുന്നതുകൊണ്ട് സുനിതയുടെ രാജി സ്വീകരിക്കില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →