തിരുവനന്തപുരം: സ്വർണക്കടത്ത് സംഘത്തിന് തിരുവനന്തപുരത്തിനടുത്ത് കരകുളത്ത് ഫ്ലാറ്റ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്താൻ ഒരുങ്ങുകയാണ്. സന്ദീപ് നായരാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ആൻറി പൈറസി സെല്ലിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഫ്ലാറ്റ് ഉടമയോട് വാടകയ്ക്ക് ചോദിച്ചത്. തിരിച്ചറിയൽരേഖ ആയി നൽകിയത് ഭാര്യയുടെ ആധാർ കാർഡാണ്. ഇവിടെ മദ്യപാനവും ബഹളവും പതിവായിരുന്നു. ഇതേ തുടർന്ന് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സന്ദീപ് നായർ പിടിയിലായതിനുശേഷം പൂട്ടിയിട്ട നിലയിലാണ് ഫ്ലാറ്റ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഇവിടെനിന്ന് ലഭിച്ചേക്കാം എന്നാണ് കസ്റ്റംസ് കരുതുന്നത്. വൈകാതെ ഇവിടെ റെയ്ഡ് ഉണ്ടാവും.
സ്വർണക്കടത്ത് സംഘത്തിന് കരകുളത്ത് രഹസ്യസങ്കേതം ; കസ്റ്റംസ് റെയ്ഡ് നടത്തും
