വര്‍ക്കല : ക്വറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി ഷമീമും കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി ജിഫ്‌സാലുമാണ് പിടിയിലായത്.
വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും പിടിയിലായ ഷമീമിന് സ്വപ്‌ന-സരിത്ത് സ്വര്‍ണ കടത്തു സംഘവുമായി ബന്ധമുണ്ട്. സ്വര്‍ണം ഹൈദരാബാദിലേക്ക് പോകുന്നതിനു മുമ്പ് സ്വര്‍ണത്തിന് വിലയിട്ടിരുന്നത് ഷമീമാണ് എന്നാണ് റിപ്പോര്‍ട്ട്.

