പാതാളം ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ 8 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

പാതാളം: പാതാളം ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ 8 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോയി. ബുധനാഴ്ച 15-07-2020 ന് കൊറോണ രോഗം സ്ഥിരീകരിച്ച സ്ത്രീ 10-ാം തിയതി ഇ എസ് ഐ ആശുപത്രിയില്‍ പോയിരുന്നുവെന്ന വിവരമറിഞ്ഞതോടെയാണ് അവിടെയുള്ള സോക്ടറടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോയത്. ഇവരെ ചികിത്സിച്ച ഡോക്ടര്‍, ഇ സി ജി ടെക്‌നിഷ്യന്‍, അക്‌സറെ ടെക്‌നിഷ്യന്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരടക്കം എട്ടു പേരാണ് ക്വാറന്റൈനില്‍ പോയത്. സമ്പര്‍ക്കപട്ടിക തയ്യാറുക്കുകയാണ് ആശുപത്രി ജീവനക്കാര്‍. നിരവധി പേരുമായി ഇവര്‍ ിടപഴകിയിരുന്നെന്ന് പറയുന്നു. ജൂലൈ 10-ന് ആളുപത്രിയില്‍ വന്നവരെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →