സ്വപ്ന സുരേഷിൻറെ ഫോണിലേക്ക് വിളിച്ചത് യുഎഇ കോൺസൽ ജനറൽ നിർദ്ദേശിച്ച പ്രകാരം; അത് ഭക്ഷണ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മാത്രം.

സ്വപ്ന സുരേഷുമായുള്ള ഫോൺവിളിയുടെ പേരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ പ്രതിസന്ധിയിലായിരിക്കുകയാണ്. മെയ് ഇരുപത്തിയേഴാം തീയതി യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഔദ്യോഗിക ഫോണിൽ നിന്ന് തനിക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ കിറ്റുകൾ കൈവശമുണ്ട്. എവിടെയെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണം എന്നായിരുന്നു സന്ദേശം. കിറ്റുകൾ ആവശ്യമുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് സ്വപ്ന നിങ്ങളുമായി ബന്ധപ്പെടും എന്ന് അദ്ദേഹം മെസ്സേജ് അയച്ചു. ഇതിൻറെ ഭാഗമായാണ് സ്വപ്നയുമായി ബന്ധപ്പെടുന്നത്. ആയിരത്തോളം ഭക്ഷണ കിറ്റുകൾ ലഭിച്ചു . എടപ്പാൾ പ്രദേശത്ത് വിതരണം ചെയ്തു. കൺസ്യൂമർഫെഡ് ആണ് കോൺസുലേറ്റിന് വേണ്ടി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. പണം കൺസ്യൂമർഫെഡിന് കോൺസുലേറ്റ് നൽകുകയും ചെയ്തു. കൺസ്യൂമർഫെഡിന് യഥാസമയം പണം കിട്ടാതെ വന്നപ്പോൾ ഇടപെടുകയും ഫോണിൽ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതാണ് മന്ത്രി കെ ടി ജലീൽ ഫോൺ വിളികൾ സംബന്ധിച്ച നൽകിയിട്ടുള്ള വിശദീകരണം

ഫോൺ രേഖകൾ ശിവശങ്കരനെ പ്രതിരോധത്തിലാക്കുന്നുണ്ട്.സരിത്ത് അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് വിളിച്ചവരുടെ പട്ടികയിൽ ശിവശങ്കരൻ ഉണ്ട്. ആ സമയം സരിത്തിന് കോൺസുലേറ്റിൽ ജോലി ഉണ്ടായിരുന്നില്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായ ഒരാളുമായി സാധാരണനിലയിൽ ബന്ധപ്പെടേണ്ട കാര്യം സരിത്തിന് ഇല്ല. എന്തിനെപ്പറ്റിയാണ് ഇത്ര ദീർഘമായി സംസാരിച്ചത് എന്ന് അന്വേഷകർക്ക് മുമ്പിൽ ശിവശങ്കരൻ വിശദീകരിക്കേണ്ടി വരും. സന്ദീപ് നായർ ഇത്തരം ബന്ധങ്ങൾ ഉള്ള ആളല്ല. നെടുമങ്ങാട് ഒരു വർക്ക് ഷോപ്പ് നടത്തുകയാണ് എന്നത് മാത്രമാണ് പുറമേ പറയാൻ കൊള്ളാവുന്ന മേൽവിലാസം. പ്രതികളുമായി 14 പ്രാവശ്യം ഫോൺ സംഭാഷണം നടന്നിട്ടുണ്ട്.ചില ഫോൺവിളികൾ വളരെ ർഘ്യമുള്ളതാണ്. ഇതിൻറെ ഉള്ളടക്കം ശിവശങ്കരൻ വിശദീകരിക്കേണ്ടി വരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →