ഐസിസ്സ് ജിഹാദാണോ തമിഴ്‌നാട്ടിലെ പോലീസുകാരന്റെ കൊലപാതകത്തിനു പിന്നില്‍


ന്യൂഡല്‍ഹി: എസ്.എസ്.ഐ വില്‍സന്റെ കൊലപാതകം നടന്നത് ജനങ്ങളുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കാനാണോ? ജിഹാദ് നടത്താനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ ഇത്?

കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സണ്‍, മാര്‍ക്കറ്റ് റോഡിലെ ചെക്ക് പോസ്റ്റില്‍ ജോലിചെയ്യുന്ന സമയത്തു ഷമീമും തോഫെയ്ക്കും വെടി വെച്ചതിനു ശേഷം കുത്തികൊല്ലുകയായിരുന്നു. ജനുവരി 1നായിരുന്നു കേസിനാസ്പദമായ സംഭവം! കൊലപാതകികള്‍ 2020 ജനുവരി 15നു അറസ്റ്റിലാവുകയും ചെയ്തിരുന്നു.

2020 ഫെബ്രുവരി 1ന് എന്‍ഐഎ കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം തമിഴ്‌നാട് പോലീസില്‍ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. അബ്ദുള്‍ ഷമീമിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ഈ വെള്ളിയാഴ്ച എന്‍ഐഎ കുറ്റം ചുമത്തി. ഐസിസ്/ഡെയ്ഷ് എന്നീ തീവ്രവാദ സംഘടനയിലെ അംഗമായിരുന്നു അക്രമികളിലൊരാളായ ഖാജാ മൊഹീദീന്‍ എന്ന് എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. അയാള്‍ അബ്ദുല്‍ ഷമീമിനെയും തൗഫീക്കിനെയും തമിഴ്‌നാട്ടില്‍ ഇസ്ലാമിക ഭരണം അല്ലെങ്കില്‍ ശരീയത്ത് കൊണ്ടുവരുന്നതിനായും പോലീസിനെതിരെ ശക്തമായ ആക്രമണം നടത്താനുമായും അവരെ തീവ്രവാദ സംഘത്തിലേയ്ക്ക് റിക്രൂട്ട് ചെയ്തു.

2019 ഒക്ടോബറില്‍ ഖാജാ മൊഹീദീന്‍ ബെംഗളൂരുവിലെ മഹ്ബൂബ് പാഷയ്ക്കും ഇജാസ് പാഷയ്ക്കും കടലൂരിലെ ജാഫര്‍ അലിക്കും ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അനധികൃതമായി ആയുധങ്ങള്‍ വാങ്ങുക ആക്രമണം നടത്താന്‍ വെടിമരുന്ന് ഉപയോഗിക്കുക എന്നിവയായിരുന്നു നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. 2020 ജനുവരി ആദ്യം തമിഴ്‌നാട് പോലീസ് മഹ്ബൂബ് പാഷയുടെ കൂട്ടാളികളെ ബെംഗളൂരുവില്‍ അറസ്റ്റുചെയ്ത് ഖാജാ മൊഹീദീന്‍, ജാഫര്‍ അലി തുടങ്ങിയവരെ പിന്തുടരുവാന്‍ തുടങ്ങി. അതിനെത്തുടര്‍ന്ന് ഖാജാ മൊഹീദീന്‍ കന്യാകുമാരി ജില്ലയിലെ അതിര്‍ത്തിയിലൂടെയുള്ള ചെക്ക് പോസ്റ്റില്‍ പോലീസിനെ ആക്രമിക്കാന്‍ അബ്ദുള്‍ ഷമീമിനും തൗഫീക്കിനും നിര്‍ദ്ദേശം നല്‍കി.

നിര്‍ദ്ദേശപ്രകാരം അക്രമികള്‍ 2020 ജനുവരി 8ന് കാളിയാക്കാവിളയിലെത്തി പ്രത്യേക സബ് ഇന്‍സ്‌പെക്ടര്‍ വില്‍സനെ ആക്രമിച്ചു. ആക്രമണശേഷം അവര്‍ കേരളത്തിലേയ്ക്ക് രക്ഷപ്പെട്ട് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം എന്നീ ബസ് സ്റ്റാന്‍ഡുകള്‍ക്കു സമീപം ഉപയോഗിച്ച കത്തിയും വെടിമരുന്നും ഒളിച്ചു വെച്ചു.

ആക്രമണശേഷം കേരളത്തിലേയ്ക്ക് രക്ഷപ്പെട്ട ഇവര്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം എന്നീ ബസ് സ്റ്റാന്‍ഡുകള്‍ക്കു സമീപം ഉപയോഗിച്ച കത്തിയും വെടിമരുന്നും ഒളിച്ചു വെച്ചു. പിന്നീട് കോഴിക്കോട് എത്തി വേഷം മാറിയ ഇവര്‍ മഹാരാഷ്ട്രയില്‍ ഒളിച്ചു താമസിച്ചതിനു ശേഷം കര്‍ണാടകയിലെ ഉഡുപ്പിയില്‍ എത്തുന്നതിനു മുന്‍പ് അറസ്റ്റിലാവുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →