ചൈനീസ് കമ്പനികള്‍ക്ക് കഷ്ടകാലം; ബ്രിട്ടനില്‍ വാവേക്കു നിരോധനം വരുന്നു

ലണ്ടന്‍: ചൈനീസ് കമ്പനികളുടെ കഷ്ടകാലം തീരുന്നില്ല; ചൈനീസ് ടെലികോം കമ്പനിയായ ‘വാവേ’യെ രാജ്യത്തെ 5ജി ശൃംഖലയില്‍നിന്ന് നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. ചൊവ്വാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അധ്യക്ഷതയില്‍ ചേരുന്ന ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.

അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭാവിയില്‍ 5ജി രംഗത്ത് വാവേയുടെ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും സാരമായി ബാധിച്ചേക്കാമെന്നാണ് ബ്രിട്ടന്റെ നിരീക്ഷണം. 5ജിയില്‍ വാവേയുടെ സാന്നിധ്യം 2023ഓടെ 35 ശതമാനമായി കുറയ്ക്കാനും തുടര്‍ന്നുള്ള രണ്ടുവര്‍ഷത്തിനുള്ളില്‍ കമ്പനിയെ പൂര്‍ണമായി നിരോധിക്കാനുമാണ് ബ്രിട്ടന്റെ നീക്കം.

Share
അഭിപ്രായം എഴുതാം