കവികള്‍ ക്രാന്തദര്‍ശികളാണ് എന്ന് തെളിയിക്കുന്ന തരത്തിലുള്ള ഒരു കവിത; ഹരിവംശ്‌റായ് ബച്ചന്റെ ഈ കവിത ഈ അവസരത്തില്‍ അര്‍ഥവത്താകുന്നു.

കവികള്‍ ക്രാന്തദർശികളാണ്. ദീർഘദൂരത്തേക്ക് കാണുവാന്‍ അവർക്ക് സാധിക്കും എന്ന് പറയപ്പെടുന്നു. ഇതാണ് അമിതാബ് ബച്ചന്‍റെ അച്ഛനും കവിയുമായ ഹരിവംശ്റായുടെ ഈ കവിത സൂചിപ്പിക്കുന്നത്. കൊറോണ രോഗത്തെ പറ്റി അറിവുപോലുമില്ലാത്ത ഒരു കാലത്ത് അദ്ദേഹം എഴുതിയ കവിതയുടെ മലയാളത്തിലുള്ള സാരാംശം ഇതാണ്.

അദൃശ്യനാണ് ഈ ശത്രു,
വിനാശമാണവന്റെ ലക്ഷ്യം
തെറ്റ് ചെയ്യരുത്
കാലിടറുത്
പുറത്തിറങ്ങരുതേ അരുതേ അരുതേ

ലോകത്തെ മഴുവന്‍ ഇളക്കി മറച്ചു
ലോകത്തെ കൂടുതല്‍ ദുഖത്തിലാക്കി
ശ്വാസനില നിലപ്പിച്ചു കൊണ്ട് മുമ്പോട്ട് വന്നു
ശ്രദ്ധിക്കുക
പുറത്തിറങ്ങരുതേ അരുതേ അരുതേ

ഒരു കാല്‍വെപ്പ് തെറ്റിയാല്‍
എത്രയോ പേർ നഷ്ടപ്പെടും
നിന്‍റെ ഒരു ചെറിയ തെറ്റ്
രാജ്യത്തെ നശിപ്പിക്കും
പുറത്തിറങ്ങരുതേ അരുതേ അരുതേ

സംതുലനത്തോടെ പെരുമാറുക
ഭദ്രമായിരിക്കുക
വീട്ടില്‍ തന്നെയിരിക്കുക
ചെറിയ അശ്രദ്ധപോലുമരുത്
പുറത്തിറങ്ങരുതേ അരുതേ അരുതേ

അമിതാബ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആരാധ്യയ്ക്കും കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഈ വേളയിലാണ് ഈ കവിത വൈറലാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →