കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായി കസ്റ്റംസ് വിശേഷിപ്പിക്കുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ജാമ്യ അപേക്ഷ വ്യാഴാഴ്ച (09-07-2020) കോടതിയിൽ വരും. ജാമ്യാപേക്ഷ എന്നാണ് പരിഗണിക്കുന്നതെന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടാകും. അഡ്വക്കേറ്റ് രാജേഷ് കുമാർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രധാന പ്രതി സരിത് കസ്റ്റംസിന്റെ കസ്റ്റഡിയിൽ ആയതിനെ തുടർന്ന് നാല് ദിവസം മുന്പാണ് സ്വപ്ന സുരേഷ് ഒളിവിൽ പോയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് അവരെ അവസാനമായി തിരുവനന്തപുരത്തുള്ള ഫ്ലാറ്റിൽ മറ്റുള്ളവർ കണ്ടത്. തമിഴ്നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്.

