കൊച്ചി: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സരിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കസ്റ്റംസ് ജോയിൻറ് കമ്മീഷണറെ മൂന്നുപേർ ഫോണിൽ വിളിച്ച് സ്വാധീനിക്കുവാൻ ശ്രമിച്ചു എന്ന് വിവരം.
രണ്ടുപേർ സരിത്തുമായി ബന്ധമുള്ള ആളുകൾ തന്നെയായിരുന്നു. മൂന്നാമത്തെ ആൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് ആണ്. ഇയാളുടെ ഇടപെടലിന് പിന്നിൽ സ്വപ്ന സുരേഷ് ആണോ എന്ന് സംശയമുണ്ട്.
മൂന്നുപേരുടെയും ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കസ്റ്റംസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട് എന്നാണ് അറിയുന്നത്. സ്വപ്ന സുരേഷിൻറെ ഉന്നതതല രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങൾ സ്വർണക്കടത്ത് അടക്കമുള്ള പ്രവർത്തനങ്ങളിൽ മറയായി ഉപയോഗിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഷിജു എന്ന ആളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനും ആൾമാറാട്ടം നടത്തിയതിനും പോലീസ് കേസ് നിലവിലുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി കോൺസുലേറ്റിലെ ജോലിയും പദവിയും ഉപയോഗിക്കുന്നു എന്ന് യുഎഇ എംബസി കണ്ടെത്തിയതിനെ തുടർന്ന് 2019 ഓഗസ്റ്റ് 31 നാണ് സ്വപ്ന സുരേഷിനെ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടത്. എന്നാൽ ഇതിനുശേഷവും കോൺസുലേറ്റ് പ്രതിനിധിയായി ഇവർ പലയിടങ്ങളിലും അവതരിച്ചിട്ടുണ്ട്. വളരെ വൈകാതെ തന്നെ കേരള ഗവൺമെൻററിന്റെ ഐടി സെക്രട്ടറി എം ശിവശങ്കരന്റെ സഹായത്തോടുകൂടി പ്രൊജക്റ്റ് മാനേജർ ആയി ചുമതലയിൽ പ്രവേശിച്ചു. ക്രൈംബ്രാഞ്ച് കേസിലെ പ്രതി ആയിട്ടും ഉന്നത പദവിയിലുള്ളവരുമായി ചങ്ങാത്തം പുലർത്തി എല്ലാവരെയും തട്ടിപ്പിന് മറ യാക്കുകയായിരുന്നു.

