അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ പൂഞ്ച് ജില്ലയിലെ മൂന്ന് സെക്ടറുകളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സൈന്യത്തിനു നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും മൂന്ന് പാകിസ്താനി പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

പാകിസ്താന്റെ 10 ബലോച്ച് റെജിന്‍മെന്റിലെ സൈനികരെയാണ് ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഷാപൂര്‍, കിര്‍ണി സെക്ടറുകളും പാകിസ്താന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച ഇടങ്ങളില്‍പ്പെടുന്നു. സൈന്യത്തിന്റെ പ്രകോപനത്തെ തുടര്‍ന്ന് രാഖ് ചിക്രിയിലുള്ള പാകിസ്താന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്ത്യന്‍ സൈന്യം വെടിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →