കണ്ണൂര്‍: സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നു കണ്ടെത്തിയതിനാല്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ആസിഫ് സമര്‍പ്പിച്ച ഒബിസി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടിക്ക് കത്തയച്ചത്.
ഒബിസി സംവരണത്തിന്റെ മാനദണ്ഡപ്രകാരം പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമമ്പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ കുടുംബ വാര്‍ഷികവരുമാനം ഏതെങ്കിലും ഒരു വര്‍ഷം ആറ് ലക്ഷത്തില്‍ താഴെയായിരിക്കണം. എന്നാല്‍, മൂന്ന് സാമ്പത്തികവര്‍ഷവും ആസിഫിന്റെ കുടുംബത്തിന്റെ സാമ്പത്തിക വാര്‍ഷികവരുമാനം ആറ് ലക്ഷത്തില്‍ കൂടുതലായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ക്കെതിരേ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.