കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ സ്‌റ്റേ

കൊച്ചി: കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിന് കോടതിയുടെ സ്‌റ്റേ. സുരേഷ് ഗോപിയുടെ 250ാം ചിത്രമാണിത്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ച് എറണാകുളം ജില്ലാ കോടതിയുടേതാണ് വിധി.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. രണ്ടു ചിത്രത്തിന്റെയും പ്രമേയം ഒന്നായതോടെയാണ് ആദ്യം പ്രഖ്യാപിച്ച കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ നിയമനടപടിക്കു തയാറായത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ മാത്യൂസ് തോമസാണ്. യുവതിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിനായി രചന നിര്‍വഹിക്കുന്നത്.

സുരേഷ് ഗോപിയുടെ ജന്മദിനമായ ജൂണ്‍ 26ന് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കടുവ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിനു എബ്രഹാമാണ് കടുവയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →