നൃൂഡല്‍ഹി: റബ്ബര്‍ബോര്‍ഡിന്റ ഉടമസ്ഥതയിലുള്ള വിവിധ നഴ്‌സറികളില്‍ നിന്നും അംഗീകൃതറബ്ബര്‍ ഇനങ്ങളുടെ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. തൈവിതരണത്തെക്കുറിച്ച് കര്‍ഷകരുടെ സംശയങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ ആര്‍ ശിവമണി 2020 ജൂലൈ 06 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 04812576622.
റബ്ബര്‍ബോര്‍ഡ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കും.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1636198