ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ആലപ്പുഴ:  ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ ക്ലസ്റ്റര്‍ ക്വാറന്റീന്‍/  കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ആറാട്ടുപുഴ പഞ്ചായത്തില്‍ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗിയുടെ ഭര്‍ത്താവ് മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്ത ആളാണെന്നും ഇദ്ദേഹത്തിന് ഹാര്‍ബറിലും  തീരപ്രദേശങ്ങളിലും ആയി നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍  ആക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തിന്റെ ഗൗരവവും അടിയന്തിര പ്രാധാന്യവും കണക്കിലെടുത്ത് രോഗവ്യാപനം തടയാനായാണ് ഇവ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

ഈ വാര്‍ഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും.

അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണവും ശക്തമാക്കും. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ് / വാര്‍ഡ് ആര്‍.ആര്‍.റ്റി കളുടെ സേവനം തേടാവുന്നതാണ്. ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പോലീസ്, ട്രഷറി, പെട്രോളിയം, എല്‍.പി.ജി, പോസ്റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി 188,269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5864/containment-zone-in-kathikappally-thaluk-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →