ഇന്ത്യന്‍ ആപ്പായ ഷെയര്‍ചാറ്റിന് വന്‍ മുന്നേറ്റം, മണിക്കൂറില്‍ അഞ്ചുലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ വന്‍ കുതിപ്പ്. മണിക്കൂറില്‍ അഞ്ചുലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ്ഫോമിനു ലഭിക്കുന്നത്. നിരോധനം പ്രഖ്യാപിച്ചശേഷം 1.5 കോടി ഡൗണ്‍ലോഡ് നടന്നു. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ലക്ഷത്തിലധികം പോസ്റ്റുകള്‍ പ്ലാറ്റ്ഫോമില്‍ വന്നുകഴിഞ്ഞു.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഷെയര്‍ചാറ്റിന് 15 ഇന്ത്യന്‍ ഭാഷകളിലായി 15 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും ആറു കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുമുണ്ട്. ഇതിനിടെ മൈ ഗവ് ഇന്ത്യ ഷെയര്‍ചാറ്റുമായി സഹകരിക്കുകയാണെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. ഇതോടെ മൈ ഗവ് ഇന്ത്യക്ക് ഇനി പ്ലാറ്റ്ഫോമില്‍ 15 ഇന്ത്യന്‍ ഭാഷകളിലായി ആറു കോടി സജീവ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യാനാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →