റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്.എസ്.എല്‍.സി: പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം

July 1, 2020 - 5:48 pm

പാലക്കാട് : എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം. പരീക്ഷയെഴുതിയ 38714 വിദ്യാര്‍ഥികളില്‍ (19587 ആണ്‍കുട്ടികള്‍, 19127 പെണ്‍കുട്ടികള്‍) 38227 പേര്‍ (19210 ആണ്‍കുട്ടികള്‍, 19017 പെണ്‍കുട്ടികള്‍) ഉപരിപഠനത്തിന് അര്‍ഹരായി. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 17397 വിദ്യാര്‍ഥികളും (98.6 %) ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 11875 വിദ്യാര്‍ഥികള്‍ (98.88 %), മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 8955 വിദ്യാര്‍ഥികളും (98.84 %) വിജയിച്ചു. ഇവിടെ യഥാക്രമം 17644, 12010, 9060 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

104 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലെ 104 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 40 സര്‍ക്കാര്‍ സ്‌കൂളുകളും 27 എയ്ഡഡ്, 37 അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് ഉള്‍പ്പെടുന്നത്.

2821 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ്

എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ 2821 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1003 വിദ്യാര്‍ഥികള്‍ (പെണ്‍ 752, ആണ്‍ 251), എയ്ഡഡ് വിഭാഗത്തില്‍ 1329 പേര്‍ (പെണ്‍ 994, ആണ്‍ 335), അണ്‍ എയ്ഡഡില്‍ 489 വിദ്യാര്‍ഥികളാണ് (പെണ്‍ 359, ആണ്‍ 130) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.

ബന്ധപ്പെട്ട രേഖ:https://keralanews.gov.in/5760/SSLC-Result-at-Palakkad.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *