യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍. മലപ്പുറം ജില്ലയുടെ വിവിധ ടൗണുകളില്‍ കള്ളനോട്ട് വിതരണംചെയ്ത തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി സതീഷിനെ(24)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ജോലി ചെയ്തുവരുകയായിരുന്നു ഇയാള്‍. ലോക്ഡൗണ്‍ സമയത്ത് ജോലിയില്ലാതെ വെറുതെയിരുന്ന സമയത്താണ് യൂട്യൂബില്‍നിന്ന് കള്ളനോട്ട് നിര്‍മാണം കണ്ടുപഠിച്ചത്. തുടര്‍ന്ന് നിര്‍മാണത്തിനുള്ള കംപ്യൂട്ടറും മറ്റും വാങ്ങിക്കുകയും മുമ്പ് ഇയാള്‍ ജോലി ചെയ്തിരുന്ന കാരക്കുന്നിലെ ഹോട്ടലിന്റെ പിറകിലെ വീട്ടില്‍ സെറ്റ് ചെയ്യുകയുമായിരുന്നു.

അവിടെ രണ്ടുമാസത്തോളമായി ഹോട്ടല്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. ഇത് പ്രതിക്ക് സഹായകരമായി. രാത്രി 12 മണിക്കുശേഷം സ്ഥലത്ത് എത്തുന്ന ഇയാള്‍ ഇവിടെനിന്നു നിര്‍മിച്ച നോട്ടുകളുമായി പുലര്‍ച്ചെ പോവുകയായിരുന്നു പതിവ്. 200ഉം 500ന്റേയും നോട്ടുകളാണ് നിര്‍മിച്ചിരുന്നത്. ചെലവാക്കാന്‍ എളുപ്പമായതിനാലാണ് ചെറിയ സംഖ്യയുടെ കള്ളനോട്ട് നിര്‍മിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജില്ലയിലെ പെട്രോള്‍ പമ്പുകളും ബാറുകളും പലവ്യഞ്ജന കടകളും കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ ചെലവാക്കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →