മാധ്യമങ്ങളില്‍ വരാനുള്ള ആഗ്രഹംമൂലം ക്വാറന്‍ന്റൈനില്‍ കഴിഞ്ഞിരുന്ന ആള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചതാണെന്ന് പൊലീസ്

കോഴിക്കോട്: മാധ്യമങ്ങളില്‍ നിറയാനുള്ള ആഗ്രഹം മൂലം ക്വാറന്‍ന്റൈനില്‍ കഴിഞ്ഞിരുന്ന ആള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ക്വാറന്റൈന്‍ കഴിഞ്ഞ തന്നെ പുറത്തുനിന്ന് ഒരാളെത്തി കുത്തിയെന്നായിരുന്നു ലിജീഷ് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിരുന്നത്. മുഖംമൂടി ധരിച്ചെത്തിയ ആള്‍ മുറിക്കുള്ളില്‍ കടന്ന് തന്നെ ഉരുട്ടിയിട്ട് നെഞ്ചില്‍ കയറിയിരുന്ന് കുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു ലിജീഷിന്റെ മൊഴി. സ്വയം കുത്തി പരിക്കേല്‍പിച്ചതാണെന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പരാതിക്കാരന്‍ പൊലീസിനോട് സമ്മതിച്ചു.

പ്രശസ്തി ആഗ്രഹിക്കുന്നവര്‍ മാധ്യമങ്ങളില്‍ പേരുവരാന്‍ നടത്തുന്ന പൊടിക്കൈകള്‍ വിചിത്രമെന്നേ പറയേണ്ടൂ. ഏതായാലും ഇദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചെന്നുതന്നെ പറയാം. മാധ്യമങ്ങളില്‍ പേര് വരുകതന്നെ ചെയ്തു. എന്നാല്‍, അത് കുപ്രസിദ്ധി ആയിപ്പോയെന്നുമാത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →