തിരുവനന്തപുരം: രഹ്‌ന ഫാത്തിമയുടെ അര്‍ധനഗ്‌ന ശരീരത്തില്‍ കുട്ടി ചിത്രംവരയ്ക്കുന്ന വീഡിയോ ഫേസ്ബുക്ക് നീക്കംചെയ്യുന്നു. ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പലരും അടുത്ത സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ വീഡിയോകള്‍ നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമാവുകയാണ്.
ഇതിനു പിറകില്‍ ഫേസ് ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന്റെ കാഞ്ഞ ബുദ്ധിയാണെന്നാണ് ഇപ്പോര്‍ട്ട്. കാരണം, ഫേസ്ബുക്കില്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഒരോ ചിത്രവും വീഡിയോയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോകളും കണ്ടെത്തുകയെന്നത് വളരെ നിസ്സാരമാണെന്ന് സുക്കര്‍ബര്‍ഗ് 2018ല്‍ പറഞ്ഞിരുന്നു. മുമ്പൊക്കെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളായിരുന്നു ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നത്. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നൂതനസങ്കേതം അത്തരം ചിത്രങ്ങളും വീഡിയോകളും കാലേകൂട്ടി തിരിച്ചറിഞ്ഞ് നീക്കംചെയ്തുവരുന്നുണ്ട്.
നഗ്‌നചിത്രങ്ങള്‍ മാത്രമല്ല, പോസ്റ്റ് ചെയ്യപ്പെടുന്ന വര്‍ഗീയതയും വിദ്വേഷം ജനിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയെല്ലാം തിരിച്ചറിഞ്ഞ് ഡിലീറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ട്.
ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 3.95 കോടിയോളം നഗ്‌നചിത്രങ്ങളാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ നീക്കംചെയ്തത്.