സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് 27 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു; അവസാനം ചോദ്യം ചെയ്തത് ബോളിവുഡിലെ പ്രമുഖ നിര്‍മാണകമ്പനിയായ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയ ഷാനു ശര്‍മയെ.

മുംബൈ : സുശാന്ത് സിംഗ് രാജ്പൂതിന്റെ മരണം ആത്മഹത്യയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല. അനേഷണ സംഘം 27 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്തത് ബോളിവുഡിലെ പ്രമുഖ നിര്‍മാണകമ്പനിയായ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയ ഷാനു ശര്‍മയെയാണ്. മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്തത്.

രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ കപൂര്‍, വാണി കപൂര്‍ എന്നിവരെ യഷ് രാജ് സിനിമക്കായി നിര്‍ദ്ദേശിച്ചത് ഷാനു ആണ്. ശുദ്ധ് ദേശി റൊമാന്‍സ്, ഡിക്ടറ്റീവ് ബോംകേശ് ബക്ഷി എന്നീ ചിത്രങ്ങളില്‍ സുശാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →