പ്രവാസിയുടെ ഭാര്യയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി; പ്രതി പിടിയില്‍

കോട്ടയം: പ്രവാസിയുടെ 40 കാരിയായ ഭാര്യയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. പാലാ സ്വദേശി ആശിഷ് ജോസാ(27)ണ് പിടിയിലായത്. പാലാ ടൗണില്‍ സപ്ലൈകോയുടെ ഓഫീസിന് സമീപത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി വണ്ടിയില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കൂടാതെ രാത്രികാലങ്ങളില്‍ തുടരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലാ സിഐ അനൂപ് ജോസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →