വയനാട് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

 വയനാട് :  ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്സ് എന്ന സന്നദ്ധ സംഘടന ഐ.ടി.ഡി.പിയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മൂപ്പൈനാട് മേപ്പാടി ,കോട്ടത്തറ, വേങ്ങപ്പള്ളി എന്നീ പഞ്ചായത്തുകളിലും കല്‍പ്പറ്റ നഗരസഭയിലെയും തെരഞ്ഞെടുത്ത  300 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം 1987 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് ലൈവ് വഴി നടത്തിയ സംഗീത പരിപാടിയിലൂടെ സ്വരൂപിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്. മൂപ്പൈനാട് തിനപുരം കോളനിയില്‍ ആരംഭിച്ച വിതരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.യമുന, ഐ. ടി.ഡി.പി സി.എസ്.ഡബ്ള്യൂ അക്ബര്‍ അലി, സീഡ്സ് കേരളാ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജിനു വര്‍ഗീസ്, പ്രേരക്മാര്‍ തുടങ്ങിയവകര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5606/kit-distribution.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →