കൊവിഡ്: 19- 20 വര്‍ഷത്തിനി ടയില്‍ ഏറ്റവും വലിയ ഇടിവിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

ന്യൂഡല്‍ഹി: കൊവിഡ് ലോക സമ്പദ് വ്യവസ്ഥയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രവചനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും വന്‍ ഇടിവ് ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യ നിധി. 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ഇനി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നാണ് ഐഎംഎഫ് വ്യക്തമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം 4.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തുക.1961നു ശേഷം സാമ്പത്തിക വളര്‍ച്ച ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.
2020-ന്റെ ആദ്യ പകുതിയില്‍ വിവിധ റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിച്ചതിനെക്കാള്‍ കടുത്ത ആഘാതമാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിടേണ്ടി വരികയെന്നാണ് ഇത് നല്‍കുന്ന സൂചന

അടുത്ത വര്‍ഷത്തോടെ -1.4 ശതമാനമായി ഇത് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനം തടയാനായി രാജ്യത്ത് നീണ്ടുനിന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണും പ്രതീക്ഷതിനേക്കാള്‍ മന്ദഗതിയിലായ വളര്‍ച്ചയുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. എങ്കിലും 2021ല്‍ ആറ് ശതമാനം വളര്‍ച്ചയോടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈന ഉള്‍പ്പെടെ ലോകത്തിലെ 75 ശതമാനത്തിലധികം രാജ്യങ്ങളും ഇപ്പോള്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. എന്നാല്‍ കൊറോണ വൈറസിന് കൃത്യമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയാത്തിടത്തോളം ഈ വീണ്ടെടുക്കല്‍ എത്ര മാത്രം എളുപ്പത്തില്‍ സാധ്യമാകുമെന്ന് പ്രവചിക്കാന്‍ കഴില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →