പണംവച്ച് ചീട്ട് കളിച്ചവരെ കൊള്ളയടിക്കാന്‍ ശ്രമവും സംഘട്ടനവും; മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഫ്ളാറ്റ് കേന്ദ്രികരിച്ച് ലോക്ക്ഡൗണ്‍ സമയത്ത് ചീട്ടുകളി നടത്തിയ സംഘത്തെ ആക്രമിച്ച് 1,10,000 രൂപയും 6 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ആറംഗ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. മഞ്ഞപ്ര പുല്ലാനി വിഷ്ണു (31), മൂക്കന്നൂര്‍ പാറയില്‍ വീട്ടില്‍ അനില്‍ പപ്പന്‍ (29), മഞ്ഞപ്ര വെള്ളോളില്‍ വീട്ടില്‍ റ്റില്‍ജോ (30) എന്നിവരാണു പിടിയിലായത്.

ലക്ഷങ്ങള്‍ പന്തയംവച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘം നെടുമ്പാശ്ശേരിയിലെത്തി റൂമിലുണ്ടായിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ഹെല്‍മറ്റുകൊണ്ട് തലയില്‍ അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തശേഷമാണ് പണവും സ്വര്‍ണവും തട്ടിയെടുത്തത്. പ്രതീഷിച്ചിരുന്നത്ര തുക ഇല്ലെന്നു മനസിലാക്കിയ സംഘം ചീട്ടുകളിക്കാനെത്തിയവരുടെ സ്വര്‍ണമാലയും മോതിരവും മൊബൈല്‍ഫോണും പിടിച്ചുപറിച്ചശേഷം ഫ്ളാറ്റിന് മുന്‍വശത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറില്‍കയറി കടന്നുകളയുകയായിരുന്നു.

പണം നഷ്ടപ്പെട്ടവര്‍ മാനക്കേടോര്‍ത്ത് പോലിസില്‍ പരാതി നല്‍കിയില്ല. എങ്കിലും വിവരമറിഞ്ഞ പോലിസ് മുതല്‍നഷ്ടപ്പെട്ടവരില്‍നിന്ന് മൊഴിവാങ്ങി കേസെടുക്കുകയായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് മൂന്നുപേര്‍ പിടിയിലായത്. നഷ്ടപ്പെട്ട സ്വര്‍ണമാല, സ്വര്‍ണമോതിരം, കവര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച വാഹനങ്ങള്‍, തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ സൈക്കിള്‍ എന്നിവ പ്രതികളില്‍നിന്നു കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →