തിരുവനന്തപുരം: ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വാരിയന്‍ കുന്നന്’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാര്യം തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചത് മുതൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഈ വേളയിൽ സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ പൃഥ്വിരാജിന്റെ തീരുമാനത്തെ വിമർശിക്കുന്നു.’ കലികാല വാരിയൻകുന്നനെ ആരും പേടിക്കേണ്ട. മേക്കപ്പിട്ട് ഒറിജിനൽ വാളുമായി ഇനി ചാടിയിറങ്ങിയാലും ദശമൂലം രാമുവെ ആകൂ…’ എന്ന് സംവിധായകന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിനെ പൂർണ്ണരൂപം.
‘ കലികാല വാര്യംകുന്നനെ ആരും പേടിക്കേണ്ട. മേക്കപ്പിട്ട് ഒറിജിനൽ വാളുമായി ഇനി
ചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ.
1921 ലെ ഇരകളുടെ പിൻമുറക്കാർ മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു
തിരിഞ്ഞു നിന്നാൽ….
കണ്ടറിയണം കോശി,
നിനക്കെന്തു സംഭവിക്കുമെന്ന് …. ‘

