തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയൻകുന്നൻ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാര്യം തിങ്കളാഴ്ചയാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചത്. ‘ലോകത്തിൻറെ നാലിലൊന്ന് ഭാഗം അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ‘മലയാള രാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രീയ സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു എന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.
തൊട്ടുപിന്നാലെ പ്രശസ്ത നാടക പ്രവർത്തകനായ ഇബ്രാഹിം വേങ്ങര വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കി പഠനം നടത്തിയിട്ടുണ്ടെന്നും അതിനെ ആസ്പദമാക്കി ഏകപാത്ര നാടകത്തിനു വേണ്ടി എഴുതി കൊടുത്തിരുന്നു എന്നും അത് കേരളത്തിന് അകത്തും പുറത്തും വിജയകരമായിരുന്നു എന്നും പറഞ്ഞു. ‘ദ ഗ്രേറ്റ് വാരിയംകുന്നത്ത്’ എന്ന പേരിൽ ഒരു സിനിമ തയ്യാറാക്കാൻ താൻ തിരക്കഥ എഴുതിയിട്ടുണ്ട് എന്ന് ഇബ്രാഹിം വേങ്ങര പറഞ്ഞു. മാധ്യമങ്ങളിൽ ഇതിൻറെ വാർത്ത വന്നിട്ടുണ്ടെന്നും ഇത് ചിത്രീകരിക്കുന്നത് കണ്ണൂർ ജില്ലയിലെ പൈതൽ മലയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതരഭാഷാ അഭിനേതാക്കളും നായികയായി ഒരു ആഫ്രിക്കൻ നടിയുമാണ് ഇതിൽ അഭിനയിക്കുന്നത് എന്നും അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഇതിനെല്ലാം പിന്നാലെയാണ് സംവിധായകനായ അലിഅക്ബർ രംഗത്തുവന്നത്. മലബാർ കലാപത്തിന് നൂറാം വാർഷികം ആയ 2021 പുതിയ ചിത്രം റിലീസ് ചെയ്യുമെന്നും വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയെ മഹാത്മാവായി ചിത്രീകരിക്കാനുള്ള ശ്രമം തകർക്കുമെന്നും അലി അക്ബർ പറഞ്ഞു.
‘അവരാണ് ഹീറോകൾ… മതം മാറാൻ തയ്യാറാവാതെ രാമനാമം ജപിച്ച് ശത്രുവിന് തലനീട്ടി കൊടുത്തവർ… അവസാന നിമിഷം വരെ പൊരുതിയവർ തിളച്ച വെള്ളമൊഴിച്ച് തൊലി ഉരിക്കപ്പെട്ട് വഴിയിൽ തൂങ്ങി ആടിയവർ… മാപ്പിളമാർ അണ്ണാക്കിലേക്ക് സ്വന്തം പശുവിൻറെ മാംസം കുത്തി ഇറക്കിയിട്ടും കഴിക്കാതെ പട്ടിണികിടന്ന് മരിച്ചവർ സ്വന്തം മകളെ പീഡിപ്പിക്കുന്നത് കാണാനാവാതെ കണ്ണു പറിച്ചെറിഞ്ഞവർ… അവരുടെ ശബ്ദം ആയിരിക്കണം… അതെ… അവരുടെ ആരും കേൾക്കാത്ത ശബ്ദം… അതുയരട്ടെ… 2021 – ൽ നേരിനു നേരെ പിടിച്ച കണ്ണാടിയായി.’ ഫേസ്ബുക്കിലെ പോസ്റ്റ് ഇപ്രകാരമായിരുന്നു.
ഈ നാല് ചിത്രങ്ങളും പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പൃഥ്വിരാജിന് മുന്നറിയിപ്പുമായി ഹിന്ദുഐക്യവേദി രംഗത്തുവന്നു. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു ഇതിനെതിരെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഇപ്രകാരം: ‘ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളയ്ക്ക് നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മഹത്വം വാഴ്ത്തി പൃഥ്വിരാജും ആഷിഖ് അബുവും ചേർന്ന് ഒരുക്കുന്ന ഈ സിനിമ ഹിന്ദുക്കളെ അവഹേളിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്. ഹിന്ദുക്കൾക്ക് ഉണ്ടാക്കിയ മുറിവിൽ വീണ്ടും മുളകു തേയ്ക്കുന്ന നടപടിയെ കൈയുംകെട്ടി നോക്കിയിരിക്കില്ല. ‘ഖിലാഫത്ത്’ അഥവാ ‘മാപ്പിളസ്ഥാൻ’ സ്ഥാപിക്കാൻ വേണ്ടി ബ്രിട്ടീഷുകാരോട് നടത്തിയ കലാപത്തെ മഹത്വവൽക്കരിക്കാനുള്ള ഏതു നീക്കവും അനുവദിക്കാനാവില്ല.’
ഈ വിവാദങ്ങളെല്ലാം മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോഴാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ കൂടി നേരത്തെ അണിയറയിലൊരുങ്ങിയിരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ജൂനിയർ ആർട്ടിസ്റ്റ് രാജേഷ് കെ പി ഖിലാഫത്ത് എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നിപ്പോള്‍ #വാരിയകുന്നന്‍ എന്ന സിനിമ അന്നൗന്‍സ് ചെയ്തപ്പോള്‍ മുതല്‍ വലിയ വിവാദങ്ങള്‍ ആണ് നടക്കുന്നെ. അപ്പോള്‍ എന്റെ ഓര്‍മ പോയത് 2010 ട്രിവാന്‍ഡ്രം ചിത്രഞ്ജലി സ്റ്റുഡിയോലേക്കാണ്…..😩
ഞാന്‍ ആദ്യമായിട്ടും അവസാനം ആയിട്ടും ഒരു സിനിമയില്‍ അഭിനയിക്കുന്നത്(ജൂനിയര്‍ ആര്‍ട്ടിസ്റ്റ്) ഈ താഴെ പറഞ്ഞ ഖിലാഫത്ത് എന്ന ചിത്രത്തില്‍ ആണ്…
അന്നത്തെ ട്രെന്‍ഡിങ് വെച്ചു നോക്കുക ആണേല്‍ മികച്ച താരനിര തന്നെ ,വിനു മോഹന്‍, ഭാമ അവരുടെ തുടക്ക സമയം കൂടെ മനോജ് കെ ജയന്‍,ജഗതി, സെറീന വഹാബ്, സൈജു കുറുപ്പ്, നിഷാന്ത് സാഗര്‍ ,ജനാര്‍ദനന്‍ etc…..
പക്ഷെ എനിക്കാകെ 2 ദിവസത്തെ ഷൂട്ടിങ് ആണ് ഉണ്ടായിരുന്നത് ,അന്ന് ഇവരെ ഒക്കെ നേരിട്ടു കാണുക എന്നു പറഞ്ഞാല്‍ ഒരു വലിയ അത്ഭുതം തന്നെ ആയിരുന്നു..😧😧.
ഞങ്ങള്‍ ഒരു 30 ഓളം പേരു വെള്ള വസ്ത്രം അണിഞ്ഞു കൊണ്ടു ബ്രിട്ടീഷ് കാര്‍ക്ക് എതിരെ സമരം ചെയ്യുന്നതും, തുടര്‍ന്ന് അടിയും, ലാത്തി ചാര്‍ജും അവസാനം ഞാന്‍ ഉള്‍പ്പെടെ ഉള്ള 4 പേരെ വലിയ ഒരു ചങ്ങല വിലങ്ങിട്ടു വലിച്ചു എഴച്ചു കൊണ്ടു പോവുന്നതും അവസാനം വെടി പോലീസ് കാരു വെടി വെച്ചു കൊല്ലുന്നതും ആയിരുന്നു sceen(ആദ്യ പടത്തില്‍ മരിക്കാന്‍ ആയിരുന്നു എന്റെ വിധി).😭😭😭
എന്തായാലും പൊരി വെയിലത്തു 2 ദിവസം കൊണ്ടു ഇതെല്ലാം എടുത്തു കഴിഞ്ഞു..
പ്രധാന പ്രോബ്ലെം എന്തെന്നാല്‍ നമ്മള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്കല്‍ നേരെത്തെ തന്നെ ഡ്രസ് ചെയ്തു ഫീല്‍ഡില്‍ നമുക്ക് തന്ന പൊസിഷനില്‍ നേരെത്തെ നിക്കണം. നമ്മള്‍ നിന്നു കുറെ നേരം കഴിഞ്ഞാല്‍ മാത്രമേ പ്രമുഖ താരങ്ങള്‍ വരു, അത്രയും നേരം 250 രൂപക്ക് വേണ്ടി നമ്മള്‍ വെയില്‍ സഹിക്കണം..😇😇😇😇.
ചിത്രഞ്ജലിയില്‍ സെറ്റ് ഇട്ട കുറച്ചു കുടിലും, പാര്‍ട്ടി ഓഫീസും പോലീസ് കത്തിച്ച ചാമ്ബല്‍ ആക്കുന്ന സീന്‍ കൂടി എടുത്തപ്പോള്‍ അവിടുത്തെ ഷൂട്ടിംഗ് ഏകദേശം എല്ലാവരും കയ്യടിച്ചു അവസാനിപ്പിച്ചു😬..
പക്ഷെ എന്റെ പ്രശനം അതല്ല ഈ സിനിമ എവിടെ, ഇതിന്റെ യഥാര്‍ത്ഥ കഥ എന്താണ്, ഇതു ഇനി ഇറങ്ങുമോ?…
ഷൂട്ടിംഗ് കഴിഞ്ഞു കോഴിക്കോട് വീട്ടില്‍ എത്തിയ ഞാന്‍ അടുത്ത കൂട്ടുകാരോട് എന്നും കുറച്ചു തള്ളല്‍ ചേര്‍ത്തു ഷൂട്ടിങ് experience പറയും, സിനിമ ഇറങ്ങുമ്ബോള്‍ ടിക്കറ്റ് എന്റെ വക എന്ന വലിയ ഓഫ്‌റും കൊടുത്തു,..അങ്ങിനെ എന്നെങ്കിലും എന്നെ സ്ക്രീനില്‍ കാണും എന്ന കത്തിരിപ്പ് ഇന്നും തുടരുന്നു…..🤠🤠🤠🤠
…..ജനിക്കും മുന്നേ കൊഴിഞ്ഞ പോയ ഞാന്‍…..🤕🤕🤕..
Nb:ഈ സിനിമ ഇറങ്ങിയില്ലേല്‍ എനിക്കൊന്നും സംഭവിക്കില്ല, പക്ഷെ മലയാളികള്‍ക്ക നഷ്ട്ടം ആയതു വലിയൊരു സൂപ്പര്‍ താരത്തെ ആണ്, ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വന്ന് വലിയ ഒരു സംഭവം ആവേണ്ട നടനെ😎😎😎…
ഈ സിനിമക്ക് എന്തു പറ്റി എന്നു അറിയാന്‍ കൗതുകം ഉണ്ട്,????ഇതിന്റെ ചരിത്രം ആരേലും തേടി പോവുമോ???
ഇതിന്റെ സവിധയാകന്‍ എവിടേലും ഉണ്ടേല്‍ ഇതൊക്കെ ഒന്നു കാണട്ടെ……
😍😍😍😍😍😍😍😍
ഈ വിവാദങ്ങളെല്ലാം അരങ്ങേറുമ്പോൾ ആഷിഖ് അബു – പൃഥ്വിരാജ് ചിത്രം ‘വാരിയം കുന്ന’നെ പിന്തുണച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തി. ‘വാരിയം കുന്നൻ’ എന്ന ചിത്രം ഒരു കലാകാരനെ അവകാശമാണ്. ചരിത്രത്തിൽ വ്യാഖ്യാനിക്കാൻ കലാകാരന് അവകാശമുണ്ട്. ഒരു വിഷയത്തിൽ നാല് സിനിമകൾ എന്നത് പോസിറ്റീവായി കാണുന്നു എന്നും ആരെതിർത്താലും മികച്ച സിനിമകൾ ജനങ്ങൾ എന്നും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

