പിറന്നാള്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്, യുവാവ് അറസ്റ്റില്‍

നാഗ്പൂര്‍: വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച(20-06-20) നാഗ്പൂരിലാണ് സംഭവം. അജ്‌നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഹാതെ നഗറിലെ അമന്‍ വാകില്‍ ഉഫാഡെ എന്നയാളാണ് അറസ്റ്റിലായത്. വാളുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിച്ചതായി വിവരം ലഭിച്ചു. വാള്‍ കൊണ്ട് കുറ്റകൃത്യം ചെയ്തതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയുധ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അജ്‌നി പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →