ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യയ്ക്കു ലഭിച്ചു. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ ഇന്നലെ(17-06-20) തിരഞ്ഞെടുക്കപ്പെട്ടത്. 2011-12ലായിരുന്നു അവസാനം അംഗമായത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക.
ഇന്ത്യയെ കൂടാതെ അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും സമിതിയില്‍ അംഗത്വം നേടി. സമിതിയില്‍ ആകെ 15 അംഗങ്ങളാണ്. 5 രാജ്യങ്ങള്‍ക്ക് സ്ഥിരംഗത്വമാണ്.
ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ഇന്ത്യ. ആകെ 15 അംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവില്‍ രക്ഷാസമിതി അംഗമായത്.

