പാലക്കാട് : സംസ്ഥാനത്തെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കന്നഡ, തമിഴ് മീഡിയം ക്ലാസുകളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ജില്ലയില്‍ ഡയറ്റിന്റെ മേല്‍നോട്ടത്തിലും എസ്.എസ്.കെ.യുടെയും ഇടുക്കി കൈറ്റിന്റെയും സഹകരണത്തോടെ ‘കൈറ്റ്’ പാലക്കാടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
youtube.com/user/drcpkd യൂട്യൂബ് ചാനലില്‍ അതത് ദിവസത്തെ ക്ലാസുകള്‍ ലഭ്യമാകും. പിന്നീട് ഏതു സമയത്തും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടാതെ എ.സി.വി, യു.ടി.വി, സി.സി.വി എന്നീ ചാനലുകളിലൂടെ ജില്ലയില്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഓരോ ദിവസത്തെയും ടൈംടേബിള്‍ സോഷ്യല്‍ മീഡിയ വഴി ലഭ്യമാക്കുമെന്ന് കൈറ്റ് ജില്ലാ കോഡിനേറ്റര്‍ വി.പി ശശികുമാര്‍ അറിയിച്ചു.
പൂര്‍ണമായും സ്വാതന്ത്ര്യ സോഫ്റ്റ്വെയറിലുള്ള ആപ്ലിക്കേഷനുകളും വിദ്യാലയങ്ങള്‍ക്ക് നല്‍കിയ ക്യാമറകളും മൊബൈല്‍ ഫോണും ഉപയോഗിച്ച് പാലക്കാട്, ഇടുക്കി ജില്ലകളിലെ തമിഴ് മീഡിയം അധ്യാപകര്‍ കൈറ്റ് ജില്ലാ കേന്ദ്രങ്ങള്‍, പാലക്കാട്, ചിറ്റൂര്‍ ബി.ആര്‍.സി.കള്‍ എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ അറിയിച്ചു.
ഫസ്റ്റ് ബെല്‍- തമിഴ് മീഡിയം- ഇന്നത്തെ ടൈംടേബിള്‍
ക്ലാസ്, സമയം, വിഷയം എന്നിവ ക്രമത്തില്‍
ഒന്ന്- രാവിലെ 11- പൊതുവിഭാഗം
10- രാവിലെ 11.30- സോഷ്യല്‍ സയന്‍സ്
രണ്ട്- ഉച്ചയ്ക്ക് 12- പൊതുവിഭാഗം
ഒമ്പത്- ഉച്ചയ്ക്ക് 2- ബയോളജി
എട്ട്- ഉച്ചയ്ക്ക് 2.30- ബേസിക് സയന്‍സ്
അഞ്ച്- വൈകീട്ട് 3- തമിഴ്
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5319/Newstitleeng.html