ചൈനീസ് അതിർത്തിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്തിരിക്കുന്ന സർവകക്ഷിയോഗം 19-06-2020 വെള്ളിയാഴ്ച 5 മണിക്ക്.

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്തിരിക്കുന്ന സർവ്വകക്ഷിയോഗം യോഗം വെള്ളിയാഴ്ച ആഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. കൊറോണാ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിംഗ് ആയിട്ടാണ് യോഗം നടക്കുക. നിയന്ത്രണരേഖയ്ക്ക് ഉള്ളിൽ വച്ച് 20 ഇന്ത്യൻ ജവാന്മാരെ ആക്രമണത്തിലൂടെ ചൈനീസ് സൈന്യം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് നരേന്ദ്രമോദി പ്രധാനമന്ത്രിമാരും ആയി നടത്തിയ വീഡിയോ കോൺഫറൻസിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിളിച്ചു ചേർത്തിരിക്കുന്ന സർവ്വകക്ഷിയോഗം സുപ്രധാന വിഷയങ്ങളിൽ ധാരണ കൈവരിക്കുമെന്നാണ് വിലയിരുത്തൽ. നിയന്ത്രണരേഖയ്ക്ക് ഉള്ളിൽ ചൈനീസ് സൈന്യം ആദ്യം നടപ്പാക്കിയ അക്രമം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ യോഗത്തിൽ വിശദീകരിക്കപ്പെടും. പാർട്ടികളുടെ നിലപാടുകൾ ജനങ്ങൾ ഗൗരവത്തോടെയാണ് പ്രതീക്ഷിക്കുന്നത്.

More readഅതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →