കോവിഡ് നിബന്ധനകളില്‍ പ്രതിഷേധിച്ച് ഗ്രീക്കിലെ ലൈംഗീക തൊഴിലാളികള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഗ്രീക്കിലെ ലൈംഗീക തൊഴിലാളികള്‍ പ്രതിഷേധത്തില്‍

തിങ്കളാഴ്ച(15-06-20)യാണ് ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍ തങ്ങളുടെ അടുത്ത് വരുന്ന ഏത് വ്യക്തിയാണ് കൃത്യമായ വിവരങ്ങള്‍ തരിക എന്നാണ് ഇവര്‍ ചോദിക്കുന്നത്.

പുതിയ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പങ്കാളികള്‍ മാസ്‌ക്‌ ധരിക്കണമെന്നും ചുംബനം പാടില്ലെന്നും കിടക്ക വിരികള്‍ ഓരോ തവണയും മാറ്റണമെന്നുമുണ്ട്. ഇതിനൊപ്പമാണ് വ്യക്തിവിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സാധ്യമല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ഇപ്പോള്‍ തന്നെ തങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും ഇത്തരം നിര്‍ദേശം കൂടിയായാല്‍ ബിസിനസ് നടക്കില്ലെന്നുമാണ് പ്രതിഷേധിക്കുന്ന തൊഴിലാളികള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →