ബാങ്കിന്റെ ചില്ലു വാതിൽ പൊട്ടി യുവതി മരിച്ചു.

പെരുമ്പാവൂർ : ബാങ്കിൽ ഇടപാടുകൾക്കായി എത്തിയ യുവതി ചില്ലു വാതിൽ പൊട്ടി, ചില്ലുകൾ ദേഹത്തു തറഞ്ഞു മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ യാണ് സംഭവം. കൂവപ്പടി ചേലക്കാട്ടിൽ ബീനയാണ് മരിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്രയോടെ ബാങ്കിലേക്കെത്തിയ ബീന ക്യൂവില്‍ നില്‍ക്കുകയായിരുന്നു. മറന്നുപോയ പേഴ്‌സ് എടുക്കാന്‍ വേണ്ടി തിരികെ സ്‌കൂട്ടറിന്റെ അടുത്തേക്ക് പോയി. തിരക്കുപിടിച്ച് മടങ്ങി വരുമ്പോള്‍ മുമ്പില്‍ ഗ്ലാസ് ഉള്ളത് വാതില്‍ ശ്രദ്ധിച്ചില്ല. ഓടിവന്ന് ഗ്ലാസ് വാതിലില്‍ ഇടിച്ചു. ഗ്ലാസ് പൊട്ടി വീണു. പൊട്ടിവീണ ഗ്ലാസിന്റെ മുനയുള്ള കഷണം ബീനയുടെ വയറ്റില്‍ തുളച്ചു കയറി. ബാങ്കിലെ ജീവനക്കാര്‍ താങ്ങിപ്പിടിച്ച് ബാനയെ ഒരു കസേരയില്‍ ഇരുത്തി. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാര്‍ ബാനയെ എടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തി. മുറിവ് ആഴത്തിലുള്ളതായതിനാല്‍ രക്ഷിക്കാനായില്ല.

ബാങ്കിന്റെ വാതിലുണ്ടാക്കാന്‍ ഉപയോഗിച്ച ഗ്ലാസ് കട്ടികുറവുള്ളതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബീനയുടെ മൃതദേഹം പോരുമ്പാവൂര്‍ താലൂക്ക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാളെ ചൊവ്വാഴ്ച 16062020 പോസ്റ്റുമോര്‍ട്ടം നടക്കും. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →