അവസാനം പങ്കുവച്ചത് അമ്മയുടെ ഓര്‍മകള്‍, കിനാക്കളും ജീവിതവുമായുള്ള സന്ധി സംഭാഷണത്തിലാണെന്ന് അമ്മയോട് സുശാന്ത്

ഞായറാഴ്ച(15/06/2020) മരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓര്‍മകള്‍. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ജൂണ്‍ മൂന്നിനാണ് അമ്മയെ കുറിച്ചുള്ള പോസ്റ്റ് സുശാന്ത് ഷെയര്‍ ചെയ്തത്. 34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി സുശാന്തിനെ വിഷാദരോഗം അലട്ടിയിരുന്നതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

Read more…പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മിഴിനീര്‍ക്കണങ്ങളിലൂടെ കാഴ്ച മങ്ങുന്നു, ബാഷ്പമാകുന്നു. ചിരിയുടെ കമാനം പണിയുന്ന തീരാക്കിനാവുകളും പിന്നെ ക്ഷണിക ജീവിതവും. ഇവയ്ക്കിടയിലൊരു സന്ധിസംഭാഷണത്തിലാണ് എന്നാണ് അദ്ദേഹം എഴുതിയത്. ഒപ്പം അമ്മയുടെയും മകന്റെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളര്‍ത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്.

സുശാന്തിന് 16 വയസുള്ളപ്പോള്‍, 2002ലാണ് അമ്മ മരിക്കുന്നത്. ഇതിന് പിന്നാലെ സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ഡല്‍ഹിയിലേക്ക് താമസം മാറ്റി. തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിന് പഠിച്ച സുശാന്ത്, അത് പൂര്‍ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →