വാളറ: അടിമാലിയ്ക്കുടുത്ത് വാളറ കുളമാൻ കുടിയിലെ ചന്ദ്രികയുടെ മകള്‍ കൃഷ്ണപ്രിയ(17) എന്ന ആദിവാസി പെൺകുട്ടിയെ ആണ് തൂങ്ങിമരിച്ച നിലയിൽ വീടിനടുത്ത് കാണപ്പെട്ടത്. ഒപ്പം കാണാതായ പെൺകുട്ടിയെ (21) അവശനിലയിൽ കണ്ടെത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകൾ ആണ് ആശുപത്രിയിൽ ഉള്ളത്. രണ്ടുപേരെയും ഒന്നിച്ചാണ് വീട്ടിൽ നിന്ന് കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
മൊബൈല്‍ ഫോണില്‍ ആരോ വിളിച്ചതുമായി ബന്ധപ്പെട്ട് കൃഷ്ണ പ്രിയയെ 11/06/20-ന് രാവിലെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. അതിനുശേഷം ബന്ധുവായ പെണ്‍കുട്ടിയുമൊത്ത് കൃഷ്ണപ്രിയ വീടുവിട്ടു. ഇരുവരേയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എവിടെയാണുള്ളതെന്ന് കൃത്യമായി അറിയിച്ചില്ല.
തിരിച്ച് വരാതായതോടെ 12/06/20-ന് വൈകിട്ട് ബന്ധുക്കള്‍ അടിമാലി പോലീസില്‍ പരാതി നല്‍കി. രാത്രി 9 മണിയോടെ തങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജുവിന് പെണ്‍കുട്ടികള്‍ വാട്ട്സ് ആപ്പ് സന്ദേശമയച്ചു. ഇവരെത്തിയപ്പോള്‍ കൃഷ്ണപ്രിയയുടെ വീട്ടിലെ ബാത്ത് റൂമില്‍ ഇരുവരും ഒളിച്ച് കഴിയുകയായിരുന്നു. പ്രസിഡന്റ് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം ഉള്‍പ്പെടെ നല്‍കി. ഇന്നലെ രാവിലെ തിരികെ വീട്ടില്‍ കൊണ്ടുവിട്ടു.
ഇതിന് ശേഷമാണ് കൃഷ്ണപ്രിയയുടെ ആത്മഹത്യ. ഈ വിവരമറിഞ്ഞതോടെ 21കാരിയും ആത്മഹത്യക്ക് ശ്രമിച്ചു. ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷിക്കാനായി. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷ്ണപ്രിയയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കേസ് വിശദമായി അന്വേഷിച്ച് വരുകയാണെന്നും ഇരുവരുടേയും ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുമെന്നും അടിമാലി എസ്എച്ച്ഒ അനില്‍ ജോര്‍ജ് പറഞ്ഞു.

