വിജയവാഡ: ക്ഷേത്രത്തിനു പുറത്ത് ഭിക്ഷാടനം ചെയ്തിരുന്ന യദി റെഡ്ഡി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത് 8 ലക്ഷം രൂപ. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൻറെ ഭാഗമായി ഒരു ഗോശാല സ്ഥാപിക്കാനും ഇയാൾ മൂന്നുലക്ഷം രൂപ കൈമാറിയിരുന്നു.
വിജയവാഡയിൽ സായി ക്ഷേത്രത്തിനു പുറത്ത് വർഷങ്ങളായി ഭിക്ഷാടനം ചെയ്യുന്നയാളാണ് യദി റെഡി. ഭിക്ഷ കിട്ടുന്ന പണമെല്ലാം ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യാറാണ് പതിവ്. ഇയാളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മറ്റു പലരും ഇങ്ങനെ സംഭാവന ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
വിജയവാഡയിലെ ലാൽ ഗോണ്ടയിൽ ജനിച്ച യദി റെഡി 30 കൊല്ലത്തോളം ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പിന്നീട് സുഖം ഇല്ലാതായപ്പോൾ ക്ഷേത്രത്തിനു മുൻപിൽ ഭിക്ഷ എടുക്കാൻ ആരംഭിച്ചു. രോഗം മാറിയപ്പോൾ ഒരു ലക്ഷം രൂപ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തു. തന്നെ പോലെ ഒരാൾ ഇത്രയും വലിയ തുക സംഭാവന ചെയ്യുന്നത് എല്ലാവരിലും അത്ഭുതം ഉണ്ടാക്കാറുണ്ടെന്ന് യദി റെഡി.

