” കൊറോണ യുദ്ധത്തിൽ അസംതൃപ്തരായ പോരാളികൾ ഉണ്ടാവാൻ പാടില്ല. ഡോക്ടർമാർക്ക് ശമ്പളം നൽകുന്നില്ല . അത് വെളിവായിരിക്കുന്നു. എന്താണ് ഇത്?” – സുപ്രീം കോടതി സർക്കാരിനോട്

ന്യൂഡൽഹി: കൊറോണ നിയന്ത്രണത്തിനായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ശമ്പളവും താമസസൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. പൊതുതാൽപര്യ ഹർജി നൽകിയ പരാതികാരോട് ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ലഭ്യമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ സർക്കാരിന് നൽകാൻ കോടതി പറഞ്ഞു.

ജസ്റ്റിസ് എസ് കെ കൗളിന്റെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ഡോക്ടർ ജെറിൽ ബെന്നറ്റ്,ഡോക്ടർ ആരുഷി ജയിൻ, അഡ്വക്കേറ്റ് അമീത് സാഹ്‌നി ഇനി എന്നിവർ ചേർന്നാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →