കൊറോണയില്‍നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചുനല്‍കിയെന്ന് എഎപി എംഎല്‍എയുടെ ആരോപണം

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തില്‍നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണര്‍ 16 വയസുള്ള പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത് ശിവക്ഷേത്രത്തില്‍ ബലിനല്‍കിയെന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് കമ്രാന്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍, ആ ആരോപണം തെറ്റാണെന്നും പെണ്‍കുട്ടി നാവ് സ്വയം മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

മേയ് 23ന് നാവ് മുറിച്ചതോടെ ഗുരുതരമായി മുറിവേറ്റ് രക്തംവാര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കുശേഷം പെണ്‍കുട്ടി ഇപ്പോള്‍ വീട്ടിലാണ്. നാവ് മുറിച്ച് ക്ഷേത്രത്തില്‍ അര്‍പ്പിക്കാന്‍ പെണ്‍കുട്ടിയോട് ആരും ആവശ്യപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. അത്തരമൊരു പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →